pakisthan
ഇന്ത്യക്ക് ലോകകപ്പ് നേടിത്തന്ന ഗാരി കിര്‍സ്റ്റണെ മുഖ്യ പരിശീലകനാക്കാനൊരുങ്ങി പാക്കിസ്ഥാന്‍
ടി20 ലോകകപ്പിന് മുമ്പ് സ്ഥാനം ഒഴിഞ്ഞ മിസ്ബാഹ് ഉള്‍ ഹഖിന് പകരമായാണ് ഗാരിയെ പരിഗണിക്കുന്നത്
കറാച്ചി | 2011 ല്‍ ഇന്ത്യ ലോകകപ്പ് നേടുമ്പോള്‍ മുഖ്യ പരിശീലകനായിരുന്ന ഗാരി കിര്‍സ്റ്റണെ പരിശീലകനാക്കാനൊരുങ്ങി പാക്കിസ്ഥാന്‍. ടി20 ലോകകപ്പിന് മുമ്പ് സ്ഥാനം ഒഴിഞ്ഞ മിസ്ബാഹ് ഉള്‍ ഹഖിന് പകരമായാണ് ഗാരിയെ പരിഗണിക്കുന്നത്. ഗാരിക്ക് പുറമേ ആസ്‌ത്രേലിയന്‍ പരിശീലകന്‍ സൈമണ്‍ കറ്റിച്ചിനേയും മുന്‍ ഇംഗ്ലണ്ട് താരം പീറ്റര്‍ മോറിസിനേയും സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.
മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം കൂടിയായ ഗാരി രണ്ട് ഐ പി എല്‍ ടീമുകളുടെ കോച്ച് കൂടിയായിരുന്നു. ഐ പി എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ അസിസ്റ്റന്റ് കോച്ചായും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മുഖ്യ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ട് തവണകളിലായി ഗാരി ഇംഗ്ലണ്ട് ദേശീയ ടീമിനേയും പരിശീലിപ്പിച്ചിട്ടുണ്ട്.
2011 ല്‍ ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടുമ്പോള്‍ മുഖ്യ പരിശീലകനായിരുന്ന ഗാരി അതിന് ശേഷം കുറച്ച് കാലം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകന്‍ ആയിരുന്നു.