National
ബി എസ് എഫ് ജവാനെ അഞ്ച് ദിവസത്തിന് ശേഷവും വിട്ടയക്കാതെ പാകിസ്ഥാന്‍
ജവാനെ മോചിപ്പിക്കാന്‍ നടപടികള്‍ എടുക്കണമെന്ന് സാഹുവിന്റെ മാതാപിതാക്കളും ഗര്‍ഭിണിയായ ഭാര്യയും മകനും പഞ്ചാബ് അതിര്‍ത്തിയിലേക്ക് തിരിച്ചു

ന്യൂഡല്‍ഹി | അതിര്‍ത്തിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ബി എസ് എഫ് ജവാനെ അഞ്ച് ദിവസത്തിന് ശേഷവും വിട്ടയക്കാതെ പാകിസ്ഥാന്‍. നാല് തവണ ഫ്‌ളാഗ് മീറ്റിംഗ് നടത്തിയിട്ടും പശ്ചിമ ബംഗാളിലെ ഹൂഗ്‌ളി സ്വദേശി പൂര്‍ണ്ണം കുമാര്‍ ഷായെ വിട്ടയക്കാന്‍ പാകിസ്ഥാന്‍ തയ്യാറായിട്ടില്ല.
ജവാനെ മോചിപ്പിക്കാന്‍ നടപടികള്‍ എടുക്കണമെന്ന് സാഹുവിന്റെ മാതാപിതാക്കളും ഗര്‍ഭിണിയായ ഭാര്യ രജനി ഷായും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഏഴ് വയസുള്ള മകന്‍ ഉള്‍പ്പടെയുള്ള കുടുംബം പഞ്ചാബ് അതിര്‍ത്തിയിലേക്ക് തിരിച്ചു. ഭാര്യ രജനി ഷായും മകനും പഠാന്‍കോട്ടിലെത്തും.
അബദ്ധത്തില്‍ അതിര്‍ത്തി കടന്ന ബി എസ് എഫ് ജവാനെ ഇന്ത്യയുടെ തിരിച്ചടി ഒഴിവാക്കാനുള്ള കവചമായി പാകിസ്ഥാന്‍ ഉപയോഗിക്കുന്നു എന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. ജവാനെ പാകിസ്ഥാന്‍ പിടിച്ചു വച്ചിരിക്കുന്ന സാഹചര്യം അമിത് ഷാ വിലയിരുത്തി. കസ്റ്റഡയിലെടുത്ത ജവാന്റെ ചിത്രങ്ങള്‍ അടക്കം പുറത്തുവിട്ട പാകിസ്ഥാന്‍ ഇത് ആഘോഷിച്ചത് ഇന്ത്യയുടെ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. ഫ്‌ളാഗ് മീറ്റിങ്ങ് നടത്തി ജവാനെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണ് ഇന്ത്യ.
കര്‍ഷകരെ സഹായിക്കാന്‍ പോയ യുപിയിലെ ജവാനെയാണ് പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്തത്. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള രണ്ട് രാജ്യങ്ങളുടേതും അല്ലാത്ത സ്ഥലത്ത് കൃഷിക്ക് ഇരു രാജ്യങ്ങളുടെയും കര്‍ഷകര്‍ക്ക് അനുവാദം നല്‍കാറുണ്ട്. കര്‍ഷകരെ സഹായിക്കാന്‍ പോയ പി കെ സിംഗ് എന്ന ബി എസ് എഫ് ജവാനെയാണ് പാക് റെയിഞ്ചര്‍മാര്‍ കസ്റ്റഡിയിലെടുത്തത്. കര്‍ഷകര്‍ കൃഷിചെയ്യുകയായിരുന്ന സ്ഥലത്ത് നിന്ന് കുറച്ചുകൂടി മുന്നോട്ട് പോയി തണലത്ത് വിശ്രമിക്കുമ്പോഴാണ് ജവാനെ പാക് റെയ്ഞ്ചര്‍മാര്‍ തടഞ്ഞുവെച്ചത്. പാകിസ്ഥാന്റെ ഭാഗത്തെ അതിര്‍ത്തിയില്‍ മുള്ളുവേലി ഇല്ലാത്തതുകൊണ്ടാണ് ജവാന്‍ അബദ്ധത്തില്‍ ഇത് കടന്നത് എന്നതാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.