Connect with us

icc world cup 2023

ലോകകപ്പിനായി പാക്കിസ്ഥാന്‍ ടീം ഇന്ത്യയിലെത്തി

ഏഴ് വര്‍ഷത്തിന് ശേഷമാണ് പാക് ടീം ഇന്ത്യയിലെത്തുന്നത്.

Published

|

Last Updated

ഹൈദരാബാദ് | ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങള്‍ക്കായി പാക്കിസ്ഥാന്‍ ടീം ഇന്ത്യയിലെത്തി. ഏഴ് വര്‍ഷത്തിന് ശേഷമാണ് പാക് ടീം ഇന്ത്യയിലെത്തുന്നത്. ഹൈദരാബാദിലാണ് ടീം താമസിക്കുക.

ദുബൈയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ ലാഹോറിലെത്തി അവിടെ നിന്നാണ് ഹൈദരാബാദിലേക്ക് പുറപ്പെട്ടത്. വെള്ളിയാഴ്ച ന്യൂസിലാന്‍ഡുമായിട്ടാണ് സന്നാഹ മത്സരം. ഒക്ടോബര്‍ മൂന്നിന് ആസ്‌ത്രേലിയയെയും നേരിടും.

നെതര്‍ലാന്‍ഡുമായാണ് ആദ്യ ലോകകപ്പ് മത്സരം. യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറില്‍ താഴെ സമയം കൊണ്ടാണ് പാക് താരങ്ങള്‍ക്ക് ഇന്ത്യന്‍ വിസ ലഭിച്ചത്. നിലവിലെ ടീമംഗങ്ങളില്‍ മുഹമ്മദ് നവാസും സല്‍മാന്‍ അലി ആഗയും മാത്രമാണ് ഇന്ത്യയില്‍ കളിച്ചത്.