Connect with us

asia cup 2023

ബംഗ്ലാ കടുവകളെ എറിഞ്ഞിട്ട് പാക്കിസ്ഥാന്‍; വിജയലക്ഷ്യം 194

47 റണ്‍സ് എടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ട ബംഗ്ലാദേശിനെ ക്യാപ്റ്റന്‍ ശാക്കിബ് അല്‍ ഹസനും മുശ്ഫിഖുര്‍റഹീമുമാണ് കര കയറ്റിയത്. ഇരുവരും അര്‍ധ സെഞ്ചുറി നേടി.

Published

|

Last Updated

ലാഹോര്‍ | ഏഷ്യാകപ്പിലെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ബംഗ്ലാദേശിന് വന്‍ ബാറ്റിംഗ് തകര്‍ച്ച. 38.4 ഓവറില്‍ 193 റണ്‍സ് എടുക്കാനാണ് ബംഗ്ലാദേശിന് സാധിച്ചത്. പാക്കിസ്ഥാന്റെ നസീം ഷായും ഹാരിസ് റഊഫുമാണ് ബംഗ്ലാദേശിന്റെ കഥ കഴിച്ചത്.

നസീം ഷാ 5.4 ഓവറില്‍ 34 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റും ഹാരിസ് റഊഫ് ആറ് ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റും വീഴ്ത്തി. 47 റണ്‍സ് എടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ട ബംഗ്ലാദേശിനെ ക്യാപ്റ്റന്‍ ശാക്കിബ് അല്‍ ഹസനും മുശ്ഫിഖുര്‍റഹീമുമാണ് കര കയറ്റിയത്. ഇരുവരും അര്‍ധ സെഞ്ചുറി നേടി.

ശാക്കിബ് 53ഉം മുഷ്ഫിഖ് 64ഉം റണ്‍സാണ് എടുത്തത്. മറ്റാര്‍ക്കും കാര്യമായി തിളങ്ങാനായില്ല. പാക്കിസ്ഥാന്റെ ശഹീന്‍ ഷാ അഫ്രീദി, ഫഹീം അശ്‌റഫ്, ഇഫ്തിഖാര്‍ അഹ്മദ് എന്നിവര്‍ ഒന്നുവീതം വിക്കറ്റെടുത്തു.

Latest