Connect with us

t20worldcup

അഫ്ഗാനിസ്ഥാനെതിരെ പാക്കിസ്ഥാന് വിജയം; മൂന്നാം ജയം

ഏഴ് പന്തില്‍ 25 റണ്‍സ് നേടിയ പാക് താരം ആസിഫ് അലിയാണ് കളിയിലെ താരം

Published

|

Last Updated

ദുബൈ | ടി20 ലോകകപ്പിലെ സൂപ്പര്‍ 12 ലെ 24ാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ പാക്കിസ്ഥാന് അഞ്ച് വിക്കറ്റ് ജയം. പാക്കിസ്ഥാന്റെ തുടര്‍ച്ചയായ മൂന്നാം ജയം ആണിത്. ഇരുപത് ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് നേടിയ അഫ്ഗാനെ പാക്കിസ്ഥാന്‍ ഒരു ഓവര്‍ ബാക്കി നില്‍ക്കെ മറികടന്നു.

ഏഴ് പന്തില്‍ 25 റണ്‍സ് നേടിയ പാക് താരം ആസിഫ് അലിയാണ് കളിയിലെ താരം.

ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അഫ്ഗാന് വേണ്ടി ഗുല്‍ബദിന്‍ നായിബ് 25 പന്തില്‍ പുറത്താവാതെ 35 റണ്‍സ് നേടി. 32 പന്തില്‍ പുറത്താവാതെ 35 റണ്‍സ് നേടിയ മുഹമ്മദ് നബിയും 21 പന്തില്‍ 22 റണ്‍സ് നേടിയ നജീബൂല്ല സദ്രാനുമാണ് അഫ്ഗാനെ പൊരുതാവുന്ന സ്‌കോറില്‍ എത്തിച്ചത്. പാക്കിസ്ഥാന് വേണ്ടി ഇമാദ് വാസിം രണ്ട് വിക്കറ്റും ശദാബ് ഖാനും ശഹീന്‍ അഫ്രീദിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ പാക്കിസ്ഥാന് വേണ്ടി ആസിഫ് അലി 19ാം ഓവറിലെ അവസാന രണ്ട് പന്തില്‍ തുടര്‍ച്ചയായി രണ്ട് സിക്‌സര്‍ നേടിയാണ് വിജയത്തിലെത്തിച്ചത്. ഫകാര്‍ സമാന്‍ 25 പന്തില്‍ 30 റണ്‍സും ബാബര്‍ അസം 47 പന്തില്‍ 51 റണ്‍സും നേടി വിജയത്തിന്റെ വേഗം കൂട്ടി. അഫ്ഗാനിസ്ഥാന് വേണ്ടി റാശിദ് ഖാന്‍ രണ്ട് വിക്കറ്റും മുജീബുര്‍റഹ്മാനും നവീന്‍ ഉള്‍ ഹഖും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

---- facebook comment plugin here -----

Latest