Connect with us

t20worldcup

സൂപ്പര്‍ പോരില്‍ പാക്കിസ്ഥാന് ജയം

നാല് ഓവറില്‍ 31 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ശഹീന്‍ അഫ്രീദിയാണ് മാന്‍ ഓഫ് ദി മാച്ച്

Published

|

Last Updated

ദുബൈ | ഇന്ത്യക്കെതിരെ പാക്കിസ്ഥാന് ടി20 വിജയം. ലോകകപ്പില്‍ പാക്കിസ്ഥാനതിരെ ഒരിക്കല്‍ പോലും തോറ്റിട്ടില്ലാത്ത ഇന്ത്യ പത്ത് വിക്കറ്റിനാണ് അടിയറവ് പറഞ്ഞിരിക്കുന്നത്. ഇന്ത്യ പടുത്തുയര്‍ത്തിയ 151 റണ്‍സ് വിജയലക്ഷ്യം വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ പാക്കിസ്ഥാന്‍ 17.5 ഓവറില്‍ മറികടന്നു. പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് റിസ്വാന്‍ 55 പന്തില്‍ 79 റണ്‍സും ബാബര്‍ അസം 52 പന്തില്‍ 68 റണ്‍സും നേടി. നാല് ഓവറില്‍ 31 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ശഹീന്‍ അഫ്രീദിയാണ് മാന്‍ ഓഫ് ദി മാച്ച്.

നേരത്തേ ടോസ് നേടിയ പാക്കിസ്ഥാന്‍ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം എട്ട് പന്തില്‍ മൂന്ന് റണ്‍സ് എടുത്ത രാഹുലിന് പിന്നാലെ രോഹിത്ത് ശര്‍മ്മ ഡക്കായതോടെ ഇന്ത്യ പ്രതിരോധത്തിലായി. മൂന്നാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ വിരാട് കോലി സൂര്യ കുമാര്‍ യാദവിനെ ഒരറ്റത്ത് നിര്‍ത്തി പോരാട്ടം മുന്നോട്ട് കൊണ്ടുപോയി. എട്ട് പന്തില്‍ 11 റണ്‍സ് നേടിയ സൂര്യ കുമാര്‍ യാദവിന് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. വിരാട് കോലി 48 പന്തില്‍ നിന്നും ഇന്ത്യക്കായി 57 റണ്‍സ് നേടി. റിഷഭ് പന്ത് ഇന്ത്യക്കായി 30 പന്തില്‍ 39 റണ്‍സ് നേടി ക്യാപ്റ്റന് കരുത്ത് പകര്‍ന്നു. 13 പന്തില്‍ 13 റണ്‍സ് നേടിയ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും ഏഴ് പന്തില്‍ 11 റണ്‍സ് നേടിയ ഹര്‍ദിക് പാണ്ഡ്യയും നിരാശപ്പെടുത്തി.

പാക്കിസ്ഥാന് വേണ്ടി ശഹീന്‍ അഫ്രീദി നാല് ഓവറില്‍ 31 റണ്‍സ് വിട്ടു നല്‍കി മൂന്ന് വിക്കറ്റ് നേടി. ഹസന്‍ അലി രണ്ടും ശദാബ് ഖാനും ഹാരിസ് റഊഫും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Latest