Connect with us

t20worldcup

ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് അഞ്ച് വിക്കറ്റ് ജയം

തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത പാക് ബൗളര്‍മാരാണ് ന്യൂസിലാന്‍ഡിനെ വരിഞ്ഞുമുറുക്കിയത്

Published

|

Last Updated

ഷാര്‍ജ | ടി20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ പാക്കിസ്ഥാന് അഞ്ച് വിക്കറ്റ് ജയം.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ എട്ട് പന്ത് ബാക്കി നില്‍ക്കേ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്ത് വിജയം സ്വന്തമാക്കി.

തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത പാക് ബൗളര്‍മാരാണ് ന്യൂസിലാന്‍ഡിനെ വരിഞ്ഞുമുറുക്കിയത്.

ഡാരില്‍ മിച്ചല്‍ (27), ഡെവോണ്‍ കോണ്‍വേ (27), കെയ്ന്‍ വില്യംസണ്‍ (25) എന്നിവര്‍ മാത്രമാണ് ന്യൂസിലാന്‍ഡ് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. പാക്കിസ്ഥാന് വേണ്ടി ഹാരിസ് റഊഫ് നാല് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ പാക്കിസ്ഥാനായി ഓപണര്‍ മുഹമ്മദ് റിസ്്വാന്‍ 34 പന്തില്‍ അഞ്ച് ബൗണ്ടറി ഉള്‍പ്പെടെ 33 റണ്‍സെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ചു. 27 റണ്‍സുമായി ആസിഫലിയും 26 റണ്‍സുമായി ശുഐബ് മാലികും പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ ബാബര്‍ അഅ്‌സം (ഒന്പത്), ഫഖര്‍ സമാന്‍ (11), മുഹമ്മദ് ഹഫീസ് (11) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

Latest