Pakistani boat seized off Gujarat coast
കോടികളുടെ ഹെറോയിനുമായി ഗുജറാത്ത് തീരത്ത് പാക്കിസ്ഥാന്‍ ബോട്ട് പിടിയില്‍
ബോട്ടില്‍ നിന്ന് പിടിച്ചത് 280 കോടിയുടെ ഹെറോയിന്‍
അഹമ്മദാബാദ് | കോടകിളുടെ ഹെറോയിനുമായി ഇന്ത്യന്‍ സുമദ്രാതിര്‍ത്തിക്കുള്ളില്‍ കടന്ന പാക്കിസ്ഥാന്‍ ബോട്ട് പിടിയില്‍. ഗുജറാത്ത് തീരത്ത് കോസ്റ്റ് ഗാര്‍ഡ് നടത്തിയ പരിശോധനയിലാണ് ‘അല്‍ ഹജ്’ എന്ന ബോട്ട് പിടികൂടിയത്. ബോട്ടില്‍ നിന്ന് 280 കോടിയുടെ ഹെറോയിന്‍ കണ്ടെടുത്തതായാണ് വിവരം. ഒമ്പത് പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരെ കസ്റ്റഡിയിലെടുത്തു.
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് വന്‍ലഹരിമരുന്ന് വേട്ട നടത്തിയതെന്ന് പ്രതിരോധ വക്താവ് അറിയിച്ചു. ബോട്ടിലുള്ളവരെ ഗുജറാത്തിലെ കച്ച് ജില്ലയിലെ ജഖാവു തുറമുഖത്തേക്ക് കൊണ്ടുവന്നെന്നും ഇവരെ വിശദമായി ചോദ്യംചെയ്യുമെന്നും പ്രതിരോധ വക്താവ് അറിയിച്ചു.
---- facebook comment plugin here -----