Saudi Arabia
പാക് പ്രധാനമന്ത്രി ജിദ്ദയില്‍
ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയ പാകിസ്ഥാന്‍ പ്രധാനമന്ത്രിയെ മക്ക ഗവര്‍ണര്‍ അല്‍ ഫൈസല്‍ രാജകുമാരന്‍ സ്വീകരിച്ചു

മക്ക | പാകിസ്ഥാന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫ് സഊദി അറേബ്യയിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ആദ്യ ദിവസം മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി വെള്ളിയാഴ്ച ജിദ്ദയില്‍ എത്തി.
ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയ പാകിസ്ഥാന്‍ പ്രധാനമന്ത്രിയെ മക്ക ഗവര്‍ണര്‍ അല്‍ ഫൈസല്‍ രാജകുമാരന്‍ സ്വീകരിച്ചു.
ഡോ. മുസൈദ് ബിന്‍ മുഹമ്മദ് അല്‍-ഐബാന്‍ കാബിനറ്റ് സഹമന്ത്രി, ജിദ്ദ ഗവര്‍ണറേറ്റ് മേയര്‍ സാലിഹ് ബിന്‍ അലി അല്‍ തുര്‍ക്കി,പാക്കിസ്ഥാനിലെ സഊദി അംബാസഡര്‍ നവാഫ് ബിന്‍ സയീദ് അല്‍ മാല്‍കി ,മക്ക മേഖല പോലീസ് ഡയറക്ടര്‍ മേജര്‍ ജനറല്‍ സാലിഹ് അല്‍-ജാബ്രി, കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ഇസാം നൂര്‍, മക്ക മേഖലയിലെ റോയല്‍ പ്രോട്ടോക്കോള്‍ ഓഫീസ് ഡയറക്ടര്‍ അഹമ്മദ് അബ്ദുല്ല ബിന്‍ ദാഫിര്‍ എന്നിവരും സന്നിഹിതരായിരുന്നു