National
സൈന്യത്തിന്റെ പിടിയിലായ പാക് ഭീകരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
ഭീകരാക്രമണം നടത്താന്‍ പാക് സൈന്യമാണ് തന്നെ അയച്ചതെന്ന് ഇയാള്‍ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു
ശ്രീനഗര്‍ | രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കവെ സൈന്യത്തിന്റെ പിടിയിലായ പാക് ഭീകരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ശനിയാഴ്ചയാണ് സംഭവം. രണ്ടാഴ്ച മുന്‍പ് പിടികൂടിയ ഇയാള്‍ ജമ്മു കശ്മീരിലെ രജൗരിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
മരിച്ചത് തബ്രാക് ഹുസൈന്‍ എന്ന ഭീകരനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ രജൗരി ജില്ലയിലെ നൗഷേര സെക്ടറിലെ നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കവെയാണ് ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയിലാത്. സൈന്യത്തിന്റെ വെടിവെപ്പില്‍ ഇയാള്‍ക്ക് പരുക്കേറ്റിരുന്നു.
ഭീകരാക്രമണം നടത്താന്‍ പാക് സൈന്യമാണ് തന്നെ അയച്ചതെന്ന് ഇയാള്‍ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയിലെ കേണല്‍ യൂനുസ് ചൗധരിയാണ് തന്നെ അയച്ചതെന്നും തനിക്ക് 30,000 രൂപ നല്‍കിയെന്നും തബാറക് ഹുസൈന്‍ വെളിപ്പെടുത്തിയിരുന്നു.