Connect with us

Kerala

പാലക്കാട്ടെ സര്‍വകക്ഷി യോഗം സമാപിച്ചു; എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി

യോഗം ബഹിഷ്‌കരിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് ബിജെപി പ്രതിനിധികള്‍ യോഗത്തിന് എത്തിയതെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി

Published

|

Last Updated

പാലക്കാട് | 24 മണിക്കൂറിനിടെ ഉണ്ടായ രണ്ട് കൊലപാതകങ്ങളില്‍ വിറങ്ങലിച്ച പാലക്കാട്ട് സമാധാന ദൗത്യത്തിന്റെ ഭാഗമായി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം സമാപിച്ചു. മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുടെ അധ്യക്ഷതയിലായരുന്നു യോഗം. സിപിഎം, കോണ്‍ഗ്രസ്, എസ് ഡി പി ഐ തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

അതേസമയം, യോഗത്തിന് എത്തിയ ബിജെപി നേതാക്കള്‍ യോഗം തുടങ്ങിയതിന് പിന്നാലെ ഇറങ്ങിപ്പോയി. യോഗം പ്രഹസനമാണെന്ന് ആരോപിച്ചായിരുന്നു ബഹിഷ്‌കരണം. സഞ്ജിത് വധക്കേസിലെ പ്രതികളെ പിടികൂടാന്‍ സാധിച്ചില്ലെന്നും ജില്ലയിലെ ബിജെപി നേതാക്കളെ കേസില്‍ കുടുക്കുകയാണെന്നും അവര്‍ ആരോപിച്ചു.

അതേസമയം, യോഗം ബഹിഷ്‌കരിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് ബിജെപി പ്രതിനിധികള്‍ യോഗത്തിന് എത്തിയതെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി യോഗത്തിന് ശേഷം മാധ്യഗമങ്ങളോട് പറഞ്ഞു. എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് പാലക്കാട്ട് എലപ്പുള്ളിയില്‍ എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സുബൈറിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയതോടെയാണ് പാലക്കാട്ട് സംഘര്‍ഷം തുടങ്ങിയത്. സുബൈറിന്റെ മയ്യിത്ത് ഖബറടക്കും മുമ്പ് പാലക്കാട് മേല്‍മുറിയില്‍ ആര്‍എസ്എസ് നേതാവ് എസ് കെ ശ്രീനിവാസും വെട്ടേറ്റു മരിച്ചു. ശനിയാഴ്ച ഉച്ചക്കായിരുന്നു ഈ സംഭവം. ഇതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ രൂക്ഷമാകുകയും പോലീസ് കനത്ത ജാഗ്രത പുലര്‍ത്തിവരികയുമാണ്.

Latest