Connect with us

All party Meeting

പാലക്കാട് നാളെ സർവകക്ഷി യോഗം

മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിലാണ് സർവകക്ഷി യോഗം.

Published

|

Last Updated

പാലക്കാട് | പോപ്പുലർ ഫ്രണ്ട്, ആർ എസ് എസ് പ്രവർത്തകരുടെ കൊലപാതകങ്ങളെ തുടർന്ന് പാലക്കാട് നാളെ സർവകക്ഷി യോഗം ചേരും. ജില്ലയിൽ നിരോധനാജ്ഞ തുടരുന്ന സാഹചര്യത്തിൽ നാളെ വൈകിട്ട് 3.30ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിലാണ് സർവകക്ഷി യോഗം. എല്ലാ രാഷ്ട്രീയ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.

അതേസമയം, എസ് ഡി പി ഐയുമായി യാതൊരു ചർച്ചയുമില്ലെന്നാണ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ നിലപാട്. ആർ എസ് എസ് നേതാവ് എസ് കെ ശ്രീനിവാസ് കൊല്ലപ്പെട്ട ഇന്നലെ തന്നെ ഇത്തരമൊരു പ്രതികരണമാണ് സുരേന്ദ്രൻ നടത്തിയിരുന്നത്. അതേസമയം, ബി ജെ പിയും സർവകക്ഷി യോഗത്തിൽ പങ്കെടുക്കുമെന്നാണ് ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ.