Connect with us

Kerala

പാലക്കാട് നിരോധനാജ്ഞ 24വരെ നീട്ടി

പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കലക്ടറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്

Published

|

Last Updated

പാലക്കാട്  | രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളെ തുടര്‍ന്ന് ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഈ മാസം 24 വരെ നീട്ടി. പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കലക്ടറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

പോപ്പുലര്‍ ഫ്രണ്ട് നേതാവ് എ സുബൈര്‍, ആര്‍എസ്എസ് മുന്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എ ശ്രീനിവാസന്‍ എന്നിവരുടെ കൊലപാതകങ്ങളെത്തുടര്‍ന്ന് ഈ മാസം 16 മുതല്‍ 20 വരെയായിരുന്നു നിരോധനാജ്ഞ .പൊതു ഇടങ്ങളിലെ പരിപാടികള്‍ക്കും പ്രകടനങ്ങള്‍ക്കുമുള്ള വിലക്കിനൊപ്പം ഇരുചക്രവാഹനങ്ങളില്‍ സ്ത്രീകളും കുട്ടികളുമൊഴികെ രണ്ടുപേര്‍ ഒരുമിച്ചു യാത്ര ചെയ്യരുതെന്നും ഉത്തരവിലുണ്ട്

 

Latest