Kerala
പാലക്കാട് കള്ളപ്പണ ആരോപണം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി
റെയ്ഡുമായി ബന്ധപ്പെട്ട് ഹോട്ടലില്‍ നടന്ന സംഭവങ്ങളും തുടര്‍ നടപടികളുമെല്ലാം സമഗ്രമായി റിപ്പോര്‍ട്ട് നല്‍കാനാണ് കലക്ടറോട് ആവശ്യപ്പെട്ടത്
തിരുവനന്തപുരം | പാലക്കാട്ട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കള്ളപ്പണ ആരോപണങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. പാലക്കാട് ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതലയുളള കലക്ടറോടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
റെയ്ഡുമായി ബന്ധപ്പെട്ട് ഹോട്ടലില്‍ നടന്ന സംഭവങ്ങളും തുടര്‍ നടപടികളുമെല്ലാം സമഗ്രമായി റിപ്പോര്‍ട്ട് നല്‍കാനാണ് കലക്ടറോട് ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും തുടര്‍ നടപടി. കെ പി എം ഹോട്ടലില്‍ രാത്രി 12 മണിയോടെ പൊലീസ് സംഘമെത്തി 12 മുറികളില്‍ പരിശോധന നടത്തി. കോണ്‍ഗ്രസ് നേതാക്കള്‍ പരിശോധന തടഞ്ഞതോടെ വിവാദമായി. മുറി പരിശോധിച്ചിട്ടും ഒന്നും കിട്ടിയില്ലെന്ന് എഴുതി നല്‍കിയാണ് പോലീസ് മടങ്ങിയത്.
ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും നോക്കുകുത്തികളാക്കി സി പി എം പോലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി.