Connect with us

Kerala

പാലക്കാട് കള്ളപ്പണ വിവാദം; സി പി എം പരാതിയില്‍ പോലീസ് കേസെടുക്കില്ല

മറ്റു പ്രചാരണ വിഷയങ്ങളുടെ ഏകാഗ്രത നഷ്ടപ്പെടരുതെന്ന നിലപാടിലേക്ക് സി പി എം

Published

|

Last Updated

പാലക്കാട് | ഉപതിരഞ്ഞെടുപ്പിനിടെ പാലക്കാട്ടെ കള്ളപ്പണ പരിശോധനയില്‍ സി പി എം നല്‍കിയ പരാതിയില്‍ പ്രത്യേകം കേസെടുക്കില്ലെന്ന് സൂചന.

നിലവില്‍ കെ പി എം ഹോട്ടല്‍ മാനേജരുടെ പരാതിയില്‍ എടുത്ത കേസിനൊപ്പം സി പി എം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു നല്‍കിയ പരാതിയും അന്വേഷിക്കാനാണ് സാധ്യത. ജില്ലാ സെക്രട്ടറി അടക്കമുള്ളവരുടെ മൊഴി ഇതോടൊപ്പം രേഖപ്പെടുത്തും.

കള്ളപ്പണം വിവാദത്തിനു പിന്നില്‍ ഇനിയും സമയം ചെലവഴിക്കേണ്ട എന്ന നിലപാടിലേക്ക് സി പി എം മാറുകയാണ്. കള്ളപ്പണ വിവാദം തിരഞ്ഞെടുപ്പിലെ മറ്റു പ്രചാരണ വിഷയങ്ങളുടെ ഏകാഗ്രത നഷ്ടപ്പെടുത്താന്‍ പാടില്ലെന്ന പൊതു ധാരണയില്‍ സി പി എം എത്തിയിട്ടുണ്ട്.