Connect with us

Kerala

പാലക്കാട് കാര്‍ മതിലില്‍ ഇടിച്ച് അപകടം; രണ്ട് സ്ത്രീകള്‍ മരിച്ചു

കാറിലുണ്ടായിരുന്ന മറ്റൊരാള്‍ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.

Published

|

Last Updated

പാലക്കാട്  | പാലക്കാട് കൊപ്പത്ത് നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടു സ്ത്രീകള്‍ക്ക് മരിച്ചു. മലപ്പുറം ചങ്ങരംകുളം കൊക്കൂര്‍ സ്വദേശി സജ്‌ന ( 43 ) ഭര്‍തൃ മാതാവ് ആയിഷ (74) എന്നിവരാണ് മരിച്ചത്. ഗുരുതരമായ പരുക്കേറ്റ ഇരുവരേയും പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല .കാറിലുണ്ടായിരുന്ന മറ്റൊരാള്‍ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.

ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ മതിലിലും സമീപത്തെ മരത്തിലും ഇടിച്ചു. അപകടം നടന്നയുടനെ നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.