Kerala
പാലക്കാട് വീണ്ടും കുഴഞ്ഞു വീണ് മരണം
ഇന്ന് രാവിലെ പാലക്കാട് യുവാവ് കുഴഞ്ഞു വീണു മരിച്ചിരുന്നു.
പാലക്കാട് | പാലക്കാട് ജില്ലയില്‍ വീണ്ടും കുഴഞ്ഞു വീണ് മരണം. തെങ്കര സ്വദേശിനി സരോജിനി (56) ആണ് മരിച്ചത്. ബസ് കാത്തു നില്‍ക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. പെട്ടന്ന് തന്നെ തൊട്ടടുത്തുള്ള ക്ലിനിക്കിലും തുടര്‍ന്ന് മണ്ണാര്‍ക്കാട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇന്ന് രാവിലെ പാലക്കാട് യുവാവ് കുഴഞ്ഞു വീണു മരിച്ചിരുന്നു. മണ്ണാര്‍ക്കാട് എതിര്‍പ്പണം ശബരി നിവാസില്‍ ആര്‍ ശബരീഷ് (27) ആണ് മരിച്ചത്. കൂട്ടുകാരോടൊപ്പം നില്‍ക്കുകയായിരുന്ന ശബരീഷ് കുഴഞ്ഞു വീഴുകയായിരുന്നു.
ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മരണ കാരണം സൂര്യാഘാതമാണോയെന്ന് പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞാലേ സ്ഥിരീകരിക്കാന്‍ കഴിയൂവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
---- facebook comment plugin here -----