Connect with us

palakkad murder

പാലക്കാട്ടെ ഇരട്ടക്കൊല: അറസ്റ്റ് ഉടന്‍- എ ഡി ജി പി

പ്രതികള്‍ എവിടെയാണെന്ന് തിരിച്ചറിഞ്ഞു

Published

|

Last Updated

പാലക്കാട് | ജില്ലയിലെ ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചതായി എ ഡി ജി പി വിജയ് സാഖറെ. സുബൈര്‍ വധക്കേസിലേയും ശ്രീനിവാസന്‍ വധക്കേസിലേയും മുഴുവന്‍ പ്രതികളേയും തിരിച്ചറിഞ്ഞു.പ്രതചികളെ ഉടന്‍ അറസ്റ്റ് ചെയ്യും. പ്രതികള്‍ ഒളിവില്‍ കഴിയുന്ന സ്ഥലം വ്യക്തമായിട്ടുണ്ട്. പിടികൂടായനായി പോലീസ് സംഘം തിരിച്ചിട്ടുണ്ട്.

ശ്രീനിവാസന്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ ആറ് പേരും സുബൈര്‍ വധക്കേസില്‍ നേരിട്ട് പങ്കെടുത്തവര്‍ മൂന്ന് പേരുമാണ്. ഇരു കൊലപാതകത്തിലേയും പ്രതികള്‍ എസ് പി ഡി പി ഐ, പി എഫ് ഐ, ബി ജെ പി, ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്നും വിജയ് സാഖറെ മാധ്യമങ്ങളോട് പറഞ്ഞു.

 

 

 

 

Latest