Connect with us

Kerala

പാലക്കാട് തിരഞ്ഞെടുപ്പ് പരാജയം ചര്‍ച്ചയാവും; ബി ജെ പി സംസ്ഥാന കോര്‍ കമ്മിറ്റി യോഗം ഇന്ന്

പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കറിന്റെ സാന്നിധ്യത്തിലാണ് യോഗം നടക്കുക.

Published

|

Last Updated

കൊച്ചി | ബി ജെ പി സംസ്ഥാന കോര്‍ കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍. രാവിലെ ഒമ്പതിനാണ് യോഗം ആരംഭിക്കുക. പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കറിന്റെ സാന്നിധ്യത്തിലാണ് യോഗം നടക്കുക.

പാലക്കാട് ഉപ തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട ജില്ലാ ഘടകത്തിന്റെ റിപോര്‍ട്ട് ചര്‍ച്ച, പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ വിലയിരുത്തല്‍ തുടങ്ങിയവ യോഗത്തിലുണ്ടാകും.

നേരത്തെ, ഏഴ്, എട്ട് തിയ്യതികളിലായിരുന്നു യോഗം ചേരാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇത് പിന്നീട് മാറ്റിവെക്കുകയായിരുന്നു. നേതാക്കള്‍ വിജയ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്ന പാലക്കാട്ട് വന്‍ തോല്‍വിക്ക് ഏറ്റുവാങ്ങേണ്ടി വന്നത് ബി ജെ പിക്കുള്ളില്‍ കടുത്ത പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

പരസ്പരം പഴിചാരലുകളും പരസ്യമായ കുറ്റപ്പെടുത്തലുകളുമായി നേതാക്കള്‍ രംഗത്തെത്തി. പാര്‍ട്ടിയിലെ ഗ്രൂപ്പിസം എല്ലാ മറയും നീക്കി പുറത്തെത്തിയ പശ്ചാത്തലത്തിലാണ് നിര്‍ണായക യോഗം ചേരുന്നത്.

 

Latest