Connect with us

Kerala

പാലക്കാട് തിരഞ്ഞെടുപ്പ്: ഡി സി സിയുടെ കത്ത് പുറത്തായതിനു പിന്നില്‍ ജില്ലാ നേതാക്കള്‍ തന്നെയെന്ന് വേണുഗോപാല്‍

മുന്നണി സ്ഥാനാര്‍ഥിയുടെ മനോവീര്യം തകര്‍ക്കുന്ന നടപടിയുണ്ടാവരുത്. മുതിര്‍ന്ന നേതാക്കള്‍ കൂടുതല്‍ പക്വതയോടെ പെരുമാറണം.

Published

|

Last Updated

പാലക്കാട് | പാലക്കാട് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി കെ മുരളീധരനെ വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഡി സി സിയുടെ കത്ത് പുറത്തായതിനു പിന്നില്‍ ഡി സി സി നേതാക്കള്‍ തന്നെയാണെന്ന് കെ സി വേണുഗോപാല്‍. ജില്ലയിലെ മുതിര്‍ന്ന നേതാക്കളാണ് ഇതിനു പിന്നിലെന്ന് പാലക്കാട്ടെ തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ വേണുഗോപാല്‍ ആരോപിച്ചു.

വ്യക്തി വിദ്വേഷത്തിന്റെ പേരില്‍ പാര്‍ട്ടിയെ തകര്‍ക്കരുതെന്നും മുന്നണി സ്ഥാനാര്‍ഥിയുടെ മനോവീര്യം തകര്‍ക്കുന്ന നടപടിയുണ്ടാവരുതെന്നും മുതിര്‍ന്ന നേതാക്കള്‍ കൂടുതല്‍ പക്വതയോടെ പെരുമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നേരത്തെ തുടങ്ങിയില്ലെന്ന വിമര്‍ശനവും യോഗത്തിലുണ്ടായി. കെ പി സി സി സെക്രട്ടറിമാര്‍ക്ക് ചുമതലയുണ്ടായിട്ടും ബൂത്ത് പ്രവര്‍ത്തനം നിര്‍ജീവമാണെന്നാണ് വിമര്‍ശനം. നഗരം കേന്ദ്രീകരിച്ചുള്ള ബൂത്തുകളില്‍ കണ്‍വീനര്‍ പോലുമില്ലാത്ത സ്ഥിതിയാണെന്നും എം ലിജു അവതരിപ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു.

 

---- facebook comment plugin here -----

Latest