Connect with us

Kerala

പാലക്കാട് വ്യാജ വോട്ടര്‍ വിവാദം; അന്വേഷണത്തിന് നിര്‍ദേശം നല്‍കി ജില്ലാ കലക്ടര്‍

തഹസില്‍ദാര്‍ക്കാണ് അന്വേഷണ ചുമതല.

Published

|

Last Updated

പാലക്കാട്| പാലക്കാട് നിയോജക മണ്ഡലത്തില്‍ വ്യാജ വോട്ട് ചേര്‍ത്തെന്ന പരാതിയില്‍ അന്വേഷണം പ്രഖ്യാപിച്ചു. പാലക്കാട് കലക്ടറാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. തഹസില്‍ദാര്‍ക്കാണ് അന്വേഷണ ചുമതല.

2700 വോട്ട് വ്യാജമായി ചേര്‍ത്തു എന്നാണ് ആരോപണം. ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണം അവസാന ഘട്ടത്തിലേക്ക് എത്തുമ്പോഴാണ് ഇരട്ട വോട്ട് ചര്‍ച്ചയാകുന്നത്.

വിഷയത്തില്‍ സിപിഎം ഉള്‍പ്പടെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കലക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

---- facebook comment plugin here -----

Latest