Kerala
പാലക്കാട് മകനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു
മകന്റെ രോഗാവസ്ഥ മൂര്‍ച്ചിച്ചതിനെ തുടര്‍ന്നാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം
പാലക്കാട് | വിത്തനശേരിയില്‍ മകനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. നെന്മാറ വിത്തനശേരിയില്‍ ബാലകൃഷ്ണന്‍ (65), മകന്‍ കണ്ണന്‍ കുട്ടി (39) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇരുവരേയും മരിച്ച നിലയില്‍ പ്രദേശവാസികള്‍ കണ്ടത്. വീട്ടില്‍ ഇവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അവിവാഹിതനും കടുത്ത പ്രമേഹരോഗിയായുമായ മകനെ ഏറെ നാളുകളായി ബാലകൃഷ്ണനാണ് ശുശ്രൂഷിച്ചു പോന്നിരുന്നത്. മകന്റെ രോഗാവസ്ഥ മൂര്‍ച്ചിച്ചതിനെ തുടര്‍ന്നാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം. ബാലകൃഷ്ണന്റെ ഭാര്യ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു. മറ്റ് മക്കള്‍: സതീഷ് കുമാര്‍, ശ്രുതി
---- facebook comment plugin here -----