Connect with us

case palakkad

പാലക്കാട്  ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് വെട്ടേറ്റു

ആക്രമണത്തിന് കാരണം കുടുംബ വഴക്ക്

Published

|

Last Updated

പാലക്കാട് | കുടുംബ വഴക്കിനെ തുടര്‍ന്ന് പാലക്കാട് ചൂലന്നൂരില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് വെട്ടേറ്റു. ചൂലന്നൂര്‍ സ്വദേശികളായ മണി, സുശീല, ഇന്ദ്രജിത്, രേഷ്മ എന്നിവരെയാണ് വെട്ടേറ്റ പരുക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്. ഇവരുടെ ബന്ധുവായ കുനിശേരി സ്വദേശി മുകേഷ് എന്നയാളാണ് ആക്രമണം നടത്തിയത്. ആക്രമണത്തെ തുടര്‍ന്ന് ഒളിവില്‍പോയ ഇയാള്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്ന് കോട്ടായി പോലീസ് അറിയിച്ചു.

 

 

Latest