honey trap
പാലക്കാട് ഹണി ട്രാപ്പ്: രണ്ട്‌പേര്‍കൂടി പിടിയില്‍
ഇന്‍സ്റ്റഗ്രാം താരങ്ങളായ ദമ്പതികള്‍ നേതൃത്വം നല്‍കിയ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം എട്ടായി
പാലക്കാട് | ഇന്‍സ്റ്റ ഗ്രാം താരങ്ങളായ ദമ്പതികളുടെ നേതൃത്വത്തില്‍ നടന്ന ഹണി ട്രാപ്പ് കേസില്‍ പാലക്കാട് രണ്ട് പേര്‍ കൂടി പിടിയില്‍. ചാലക്കുടി സ്വദേശി ഇന്ദ്രജിത്ത്, റോഷിത്ത് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ഇന്‍സ്റ്റഗ്രാം താരങ്ങളായ കൊല്ലം സ്വദേശിനി ദേവു, കണ്ണൂര്‍ സ്വദേശിയായ ഭര്‍ത്താവ് ഗോകുല്‍ ദ്വീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തട്ടിപ്പ്.
പാലക്കാട്ടേക്ക് വിളിച്ചുവരുത്തി ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയില്‍ നിന്ന് പണവും ആഭരണങ്ങളും, എ ടി എം കാര്‍ഡുകളും പ്രതികള്‍ തട്ടിയിരുന്നു. സംഭവത്തില്‍ ദേവു, ഗോകുല്‍ ദ്വീപ് എന്നിവര്‍ക്കൊപ്പം കോട്ടയം പാല സ്വദേശി ശരത്, ഇരിങ്ങാലകുട സ്വദേശികളായ ജിഷ്ണു, അജിത്ത്, വിനയ് എന്നിവരായിരുന്നു നേരത്തെ അറസ്റ്റിലായത്.