Connect with us

Kerala

പാലക്കാട്ട് വീട്ടമ്മയും സുഹൃത്തും മരിച്ചനിലയില്‍; മൃതദേഹങ്ങൾക്കരികെ വിഷക്കുപ്പി

കൃഷിയിടത്തിനോട് ചേര്‍ന്നുള്ള ഷെഡ്ഡിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

|

Last Updated

പാലക്കാട് | പാലക്കാട് കടമ്പഴിപ്പുറം അഴിന്നൂരില്‍ വീട്ടമ്മയെയും സുഹൃത്തിനെയും കൃഷിയിടത്തിനോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ മരിച്ചനിലയില്‍ കണ്ടെത്തി.

കടമ്പഴിപ്പുറം അഴിയന്നൂര്‍ ഉളിയങ്കല്‍ പുളിയാനി വീട്ടില്‍ കുഞ്ഞിലക്ഷ്മി, പുളിയാനി വീട്ടില്‍ ദീപേഷ് എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹത്തിന് സമീപത്തായി വിഷക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്.

സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന്  കോങ്ങാട് പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

Latest