Connect with us

Kerala

പാലക്കാട് വീട്ടമ്മ പേവിഷബാധയേറ്റ് മരിച്ചു

 ലത വാക്‌സിനേഷന്‍ എടുത്തിരുന്നില്ല

Published

|

Last Updated

പാലക്കാട |   ചെര്‍പ്പുളശ്ശേരിയില്‍ തെരുവ് നായയുടെ നഖം കൊണ്ട് പരുക്കേറ്റ വീട്ടമ്മ പേവിഷബാധയേറ്റ് മരിച്ചു. വെള്ളിനേഴി എര്‍ളയത്ത് ലതയാണ് (60) മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം.ഇവരുടെ വീട്ടില്‍ സ്ഥിരം എത്തുന്ന നായയുടെ നഖം മൂക്കില്‍ കൊള്ളുകയായിരുന്നു. നായയും പൂച്ചയും തമ്മില്‍ കടിപിടി കൂടുന്നത് കണ്ട് പിടിച്ചുമാറ്റുന്നതിനിടയിലാണ് പരുക്കേല്‍ക്കുന്നത്.

ലത വാക്‌സിനേഷന്‍ എടുത്തിരുന്നില്ല. രോഗ ലക്ഷണങ്ങള്‍ കണ്ടതോടെയാണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുന്നത്.