Connect with us

Kerala

പാലക്കാട് ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു

സംഭവത്തില്‍ ഭര്‍ത്താവ് സുനില്‍കുമാറിനെ ചാലിശേരി പോലീസ് കസ്റ്റഡിയിലെടുത്തു

Published

|

Last Updated

പാലക്കാട്  | പാലക്കാട് കറുകപുത്തൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കറുകപുത്തൂര്‍ ഒഴുവത്രയില്‍ മഹാലക്ഷ്മി എന്ന സ്ത്രീക്കാണ് വെട്ടേറ്റത്. ഇവരെ അത്യാസന്ന നിലയില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഭര്‍ത്താവ് സുനില്‍കുമാറിനെ ചാലിശേരി പോലീസ് കസ്റ്റഡിയിലെടുത്തു

ഇന്ന് വൈകിട്ട് ഇരുവരും വീട്ടില്‍ വഴക്ക് കൂടിയിരുന്നു. പിന്നാലെ അടുക്കളയില്‍ ഉപയോഗിക്കുന്ന വാക്കത്തി കൊണ്ട് സുനില്‍കുമാര്‍ ആക്രമിക്കുകയായിരുന്നു. മഹാലക്ഷ്മിക്ക് കഴുത്തിനാണ് വെട്ടേറ്റത്.

Latest