Connect with us

Kerala

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; സ്ഥാനാര്‍ഥികളുടെ റോഡ് ഷോ ഉച്ചക്ക് ശേഷം

ഒന്നര മാസം നീണ്ട പരസ്യപ്രചാരണത്തിനാണ് ഇന്ന് തിരശ്ശീല വീഴുന്നത്.

Published

|

Last Updated

പാലക്കാട് |  രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് സമാപിക്കും. വൈകീട്ട് ആറിന് കൊട്ടിക്കലാശത്തോടെയാണ് മുന്നണികള്‍ പ്രചാരണം അവസാനിപ്പിക്കുക. ഒന്നര മാസം നീണ്ട പരസ്യപ്രചാരണത്തിനാണ് ഇന്ന് തിരശ്ശീല വീഴുന്നത്.

എല്‍ഡിഎഫിനായി ഡോ. പി സരിനും യുഡിഎഫിനായി രാഹുല്‍ മാങ്കൂട്ടത്തിലും ബിജെപിയുടെ സി കൃഷ്ണകുമാറുമാണ് പാലക്കാട് ജനവിധി തേടുന്നത്. ബുധനാഴ്ചയാണ് വോട്ടെടുപ്പ്.

മൂന്ന് മുന്നണി സ്ഥാനാര്‍ഥികളുടെയും റോഡ് ഷോ ഉച്ചയ്ക്ക് ആരംഭിക്കും. എല്ലാ പ്രകടനങ്ങളും പാലക്കാട് സ്റ്റേഡിയം പരിസരത്താണ് സമാപിക്കുക. ചേലക്കരയിലും വയനാട്ടിലും തിരഞ്ഞെടുപ്പു കഴിഞ്ഞതിനാല്‍ അവിടത്തെ സ്ഥാനാര്‍ഥികളും പ്രചാരണത്തിന് പാലക്കാട്ട് എത്തിയിട്ടുണ്ട്. ആവേശം അതിരുകടക്കാതിരിക്കാന്‍ പോലീസും ജാഗ്രത പുലര്‍ത്തും.

 

Latest