Kerala
പാലക്കാട് കെ മുരളീധരന്റെ സ്ഥാനാര്‍ഥിത്വ സാധ്യത തള്ളിക്കളയാനാകില്ല; തീരുമാനം ഹൈക്കമാന്‍ഡിന്റേത്: വികെ ശ്രീകണ്ഠന്‍ എംപി
കരുത്തനും ഊര്‍ജസ്വലനുമായ സ്ഥാനാര്‍ഥിയാണ് കെ മുരളീധരനെന്നും ശ്രീകണ്ഠന്‍
കോഴിക്കോട് | പാലക്കാട് നിയോജക മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കെ മുരളീധരന്റെ സ്ഥാനാര്‍ഥിത്വ സാധ്യത തള്ളിക്കളയാനാവില്ലെന്ന് തൃശൂര്‍ ഡിസിസി പ്രസിഡന്റും എംപിയുമായ വികെ ശ്രീകണ്ഠന്‍. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്നും അദ്ദേഹം പറഞ്ഞു. കരുത്തനും ഊര്‍ജസ്വലനുമായ സ്ഥാനാര്‍ഥിയാണ് കെ മുരളീധരനെന്നും ശ്രീകണ്ഠന്‍ കൂട്ടിച്ചേര്‍ത്തു. മുരളീധരന്റെ കോഴിക്കോട്ടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു ശ്രീകണ്ഠന്റെ പ്രതികരണം.
തൃശൂര്‍ ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ തോല്‍വിക്ക് പിന്നാലെ ഇടഞ്ഞു നില്‍ക്കുകയാണ് കെ മുരളീധരന്‍. താന്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായും ഇനി മത്സരിക്കില്ലെന്നും കെ മുരളീധരന്‍ പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഉള്‍പ്പടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കെ മുരളീധരനെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മുരളീധരന്‍ വീണ്ടും വട്ടിയൂര്‍ക്കാവിലേക്കെത്താനും സാധ്യതയുണ്ടെന്നാണ് ്അറിയുന്നത്.