Connect with us

Kerala

പാലക്കാട് കഞ്ചിക്കോട് ട്രെയിന്‍ തട്ടി കാട്ടാന ചരിഞ്ഞു

ലോക്കോ പൈലറ്റിനെതിരെ വനം വകുപ്പ് കേസെടുത്തു

Published

|

Last Updated

പാലക്കാട്|പാലക്കാട് കഞ്ചിക്കോട് ട്രെയിന്‍ തട്ടി കാട്ടാന ചരിഞ്ഞു. തിരുവനന്തപുരം-ചെന്നൈ മെയില്‍ ഇടിച്ചാണ് 35 വയസുള്ള പിടിയാന ചരിഞ്ഞത്. രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ ലോക്കോ പൈലറ്റിനെതിരെ വനം വകുപ്പ് കേസെടുത്തു.

ട്രെയിനിന്റെ വേഗത അപകടത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം. തലയ്‌ക്കേറ്റ പരുക്കാണ് മരണകാരണമെന്നാണ് കരുതുന്നതെന്ന് സിസിഎഫ് വിജയാനന്ദ് പറഞ്ഞു. രാവിലെ എട്ട് മണിയോടെ ആനയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിക്കും. ഒരു മാസത്തിനിടെ വാളയാര്‍ കഞ്ചിക്കോട് റൂട്ടിലെ രണ്ടാമത്തെ അപകടമാണിത്.

 

 

Latest