Kerala
തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പാലക്കാട് എല്‍ ഡി എഫ്-യു ഡി എഫ് സംഘര്‍ഷം
സിപിഎം ഓഫീസിന് മുന്നിലിട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചതാണ് സിപിഎം പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്
പാലക്കാട് | ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പാലക്കാട് യുഡിഎഫ്- എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍വെച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകോപനമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
സിപിഎം ഓഫീസിന് മുന്നിലിട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചതാണ് സിപിഎം പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇരുവിഭാഗത്തെ പ്രവര്‍ത്തകരെയും പിടിച്ചു മാറ്റുകയായിരുന്നു. എന്നാല്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ തന്നെ തുടരുകയാണ്
---- facebook comment plugin here -----