Connect with us

car accident

പാലക്കാട് ലോറിയും കാറും കൂട്ടിയിടിച്ചു; ഒരു മരണം

ഗുരുവായൂര്‍ ദര്‍ശനത്തിന് പോയ ആറംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്

Published

|

Last Updated

പാലക്കാട് | പാലക്കാട് മണപ്പുള്ളിക്കാവിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. കാറിലുണ്ടായിരുന്ന തമിഴ്‌നാട് ട്രിച്ചി സ്വദേശിനി അരശിയാണ് മരിച്ചത്. 52 വയസ്സായിരുന്നു. ഗുരുവായൂര്‍ ദര്‍ശനത്തിന് പോയ ആറംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍ പരുക്കറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു. ലോറിക്ക് പിന്നില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. പാലക്കാട് ദേശീയപാതയിലാണ് സംഭവം.

Latest