Connect with us

Kerala

പാലക്കാട് യാത്രക്കാരി ബസിനുള്ളില്‍ കുഴഞ്ഞുവീണു; ജീവനക്കാര്‍ ആശുപത്രിയില്‍ എത്തിച്ച് രക്ഷിച്ചു

കൃത്യസമയത്ത് ചികിത്സ കിട്ടിയതിനാല്‍ ശാരദയ്ക്ക് ജീവന്‍ തിരിച്ചു കിട്ടി.

Published

|

Last Updated

പാലക്കാട്| പാലക്കാട് യാത്രക്കാരി ബസില്‍ കുഴഞ്ഞു വീണു. ജീവനക്കാര്‍ ബസ് നേരെ പാലക്കാട് ജില്ല ആശുപത്രിയില്‍ എത്തിച്ചു. ചിറ്റൂര്‍ സ്വദേശി ശാരദയാണ് കുഴഞ്ഞുവീണത്. ശാരദയ്ക്ക് കൃത്യസമയത്ത് ചികിത്സ കിട്ടിയതിനാല്‍ ജീവന്‍ തിരിച്ചു കിട്ടി.

ചിറ്റൂരില്‍ നിന്ന് പാലക്കാട്ടേക്ക് വരികയായിരുന്ന എന്‍എംടി ബസിലാണ് സംഭവമുണ്ടായത്.