Kerala
പാലക്കാട്ട് പാസഞ്ചർ ട്രെയിൻ പാളം തെറ്റി
സംഭവത്തെ തുടർന്ന് ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

പാലക്കാട് | പാലക്കാട് വല്ലപ്പുഴ റെയിൽവേ സ്റ്റേഷന് സമീപം പാസഞ്ചർ ട്രെയിൻ പാളം തെറ്റി. നിലമ്പൂർ – ഷൊർണൂർ പാസഞ്ചറിന്റെ എൻജിനാണ് പാളം തെറ്റിയത്. ആർക്കും പരുക്കേറ്റിട്ടില്ല.
സംഭവത്തെ തുടർന്ന് ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഗതാഗത തടസ്സം ഉടൻ നീക്കുമെന്ന് റെയിൽവേ അറിയിച്ചു.
---- facebook comment plugin here -----