Connect with us

Kerala

പാലക്കാട് വിമതര്‍ വഴങ്ങി; ഈസ്റ്റ് ജില്ല പ്രസിഡന്റ് ചുമതലയേറ്റു

രാജിയില്‍ നിന്ന് പിന്മാറിയെങ്കിലും വിമതര്‍ ജില്ലാ അധ്യക്ഷന്‍ ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുത്തില്ല

Published

|

Last Updated

പാലക്കാട് | വ്യാപക എതിര്‍പ്പുകള്‍ക്കിടെ പ്രശാന്ത് ശിവന്‍ പാലക്കാട് ബി ജെ പി ഈസ്റ്റ് ജില്ലാ അധ്യക്ഷനായി ചുമതലയേറ്റു. ജില്ലാ അധ്യക്ഷ തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ നഗരസഭ അധ്യക്ഷയടക്കം ഒന്‍പത് കൗണ്‍സിലര്‍മാര്‍ രാജിനീക്കം നടത്തിയിരുന്നു. രാജിയില്‍ നിന്ന് പിന്മാറിയെങ്കിലും വിമതര്‍ ജില്ലാ അധ്യക്ഷന്‍ ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുത്തില്ല.

സന്ദീപ് വാര്യര്‍ ഇവരെ കോണ്‍ഗ്രസില്‍ എത്തിക്കാന്‍ ശ്രമിച്ചതോടെ നഗരസഭാ ഭരണം പ്രതിസന്ധിയിലായിരുന്നു. എന്നാല്‍ ആര്‍ എസ് എസ് ഉടക്കി നിന്നവരുമായിസംസാരിച്ചു സമവായത്തില്‍ എത്തിക്കുകയായിരുന്നു. പാര്‍ട്ടി എന്ന നിലയില്‍ ഒറ്റക്കെട്ടായി മുന്നോട്ടു പോയില്ലെങ്കില്‍ ദൂരവ്യാപക പ്രത്യാഘാതകങ്ങള്‍ ഉണ്ടായിരിക്കുമെന്ന ആര്‍ എസ് എസ് നേതാക്കളുടെ മുന്നറിയിപ്പിനു മുന്നില്‍ കൗണ്‍സിലര്‍മാര്‍ വഴങ്ങുകയായിരുന്നു.

പരാതികള്‍ പരിഹരിക്കാമെന്ന് ആര്‍ എസ് എസ് ഉറപ്പ് നല്‍കിയെന്നാണ് വിമതര്‍ പറയുന്നത്. പാലക്കാട് ബിജെപി നഗരസഭാ ഭരണത്തിന് ഒരു പോറലുമേറ്റില്ലെന്ന് സി കൃഷ്ണകുമാര്‍ പ്രതികരിച്ചു. ബി ജെപി ദേശീയ അധ്യക്ഷന്‍ അംഗീകരിച്ചാല്‍ പിന്നീട് ഒരു ചര്‍ച്ചകളുടേയും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

 

---- facebook comment plugin here -----

Latest