Kerala
പാലക്കാട്ട് റെക്കോര്‍ഡ് ചൂട്; ഇന്ന് രേഖപ്പെടുത്തിയത് 41.2 ഡിഗ്രി
ഉഷ്ണ തരംഗ സമാന സ്ഥിതിയാണ് ജില്ലയില്‍ നിലനില്‍ക്കുന്നത്. തത്സ്ഥിതി നാളെയും തുടര്‍ന്നാല്‍ ജില്ലയില്‍ ഔദ്യോഗികമായി ഉഷ്ണ തരംഗം സ്ഥിരീകരിക്കേണ്ടി വരും.

പാലക്കാട് | പാലക്കാട് ജില്ലയില്‍ റെക്കോര്‍ഡ് ചൂട്. 41.2. ഡിഗ്രിയാണ് ഇന്ന് രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില.
ഉഷ്ണ തരംഗ സമാന സ്ഥിതിയാണ് ജില്ലയില്‍ നിലനില്‍ക്കുന്നത്. തത്സ്ഥിതി നാളെയും തുടര്‍ന്നാല്‍ ജില്ലയില്‍ ഔദ്യോഗികമായി ഉഷ്ണ തരംഗം സ്ഥിരീകരിക്കേണ്ടി വരും.
കടുത്ത ചൂടിന്റെ പശ്ചാത്തലത്തില്‍ പാലക്കാടിനു പുറമേ കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലും പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
---- facebook comment plugin here -----