Kerala
പാലക്കാട് റോഡമിന്‍ ബി കലര്‍ന്ന മിഠായികള്‍ പിടികൂടി
വസ്ത്രങ്ങളില്‍ നിറം പകരാന്‍ ഉപയോഗിക്കുന്ന റോഡമിന്‍ ബി ശരീരത്തില്‍ ചെന്നാല്‍ കാന്‍സറും കരള്‍ രോഗങ്ങളും ഉണ്ടാകുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു.
പാലക്കാട് | പാലക്കാട് മണപ്പുള്ളിക്കാവില്‍ റോഡമിന്‍ ബി കലര്‍ന്ന മിഠായികള്‍ പിടികൂടി. പാലക്കാട് ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇത്തരം മിഠായികള്‍ കണ്ടെത്തിയത്. ഉത്സവപറമ്പില്‍ വില്‍പനയ്ക്ക് വെച്ച ചോക്കുമിഠായിയിലാണ് റോഡമിന്‍ കലര്‍ത്തിയ നിലയില്‍ കണ്ടത്.
വസ്ത്രങ്ങളില്‍ നിറം പകരാന്‍ ഉപയോഗിക്കുന്ന റോഡമിന്‍ ബി ശരീരത്തില്‍ ചെന്നാല്‍ കാന്‍സറും കരള്‍ രോഗങ്ങളും ഉണ്ടാകുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു.
ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ വി ഷണ്മുഖന്റെ നേതൃത്വലായിരുന്നു പ്രദേശത്ത് പരിശോധന നടത്തിയിരുന്നത്.
---- facebook comment plugin here -----