Connect with us

Kerala

പാലക്കാട്ട് ആര്‍ എസ് എസ് നേതാവ് വെട്ടേറ്റു മരിച്ചു

മൂന്ന് ബൈക്കില്‍ വന്ന അക്രമി സംഘം വാളുപയോഗിച്ച് ആക്രമിക്കുകയായിരന്നുവെന്ന് ദൃക്‌സാക്ഷികള്‍

Published

|

Last Updated

പാലക്കാട് | എലപ്പുള്ളിയില്‍ എസ് ഡി പി ഐ പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച് 24 മണിക്കൂര്‍ പിന്നിടും മുമ്പ് പാലക്കാട്ട് ആര്‍ എസ് എസ് നേതാവും വെട്ടേറ്റുമരിച്ചു. മുന്‍ ശാരീരിക് ശിക്ഷന്‍ പ്രമുഖ് എസ് കെ ശ്രീനിവാസാ (40) ണ് മരിച്ചത്. പാലക്കാട് മേല്‍മുറിയില്‍ ആണ് സംഭവം. വെട്ടേറ്റ ശ്രീനിവാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

മേലാമുറിയിലെ ശ്രീനിവാസിൻെറ എസ് കെ എസ് ഓട്ടോസ് എന്ന സെക്കൻഡ് ഹാൻഡ് ബെെക്ക് ഷോറൂമിൽ കയറിയായിരുന്നു ആക്രമണം. മൂന്ന് ബൈക്കുകളിലായി വന്ന അഞ്ചംഗ അക്രമി സംഘം വാളുപയോഗിച്ച് ശ്രീനിവാസിനെ തുതുതുരാ വെട്ടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. എല്ലാവരുടെ കൈയിലും വാളുകളുണ്ടായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറയുന്നു.

സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന റിപ്പോര്‍ട്ടുകൾ പുറത്തുവരുന്നുണ്ട്. എന്നാൽ ആക്രമണത്തിന് പിന്നിൽ എസ് ഡി പി ഐ ആണെന്ന് ആ ർ എസ് എസ് ആരോപിച്ചു. അതേ സമയം എസ്ഡിപിഐ പ്രവര്‍ത്തകന്റെ കൊലപാതകവുമായി ഇതിന് ബന്ധമുണ്ടെന്ന് പറയാനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അക്രമം നടന്ന സ്ഥലത്ത് പോലീസ് പരിശോധന നടത്തിവരികയാണ്.

വെള്ളിയാഴ്ച പാലക്കാട് എലപ്പുള്ളിയിൽ എസ് ഡി പി ഐ പ്രവർത്തകൻ സുബെെർ വെട്ടേറ്റ് മരിച്ചിരുന്നു. പള്ളിയിൽ നിന്ന് ജുമുഅ നിസ്കാരം കഴിഞ്ഞ് ഇറങ്ങിയ സുബെെറിനെ കാറിൽ എത്തിയ അക്രമി സംഘം വെട്ടി വീഴ്ത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സുബെെർ മരിച്ചു. ആർ എസ് എസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് എസ് ഡി പി ഐ ആരോപിച്ചിരുന്നു. നേരത്തെ പാലക്കാട് കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻെറ കാറിലാണ് അക്രമികൾ എത്തിയത് എന്നത് ഇതിന് ബലം പകരുന്നു.

സംഭവത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി പോലീസ് ജാഗ്രതാ നിർദേശം നൽകിയിരുന്നു. പാലക്കാട്ട് നിരീക്ഷണവും ശക്തമായിരുന്നു.