Connect with us

rss worker death

പാലക്കാട്‌ മമ്പറത്ത്‌ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു

ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ കാറിലെത്തിയ സംഘമാണ് വെട്ടിയത്; കൊല്ലപ്പെട്ട സഞ്ജിത് നിരവധി ക്രിമിനല്‍ കേസിലെ പ്രതി

Published

|

Last Updated

പാലക്കാട് | പാലക്കാട് മമ്പറത്ത്‌ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. എലപ്പുള്ളി എടുപ്പുകുളം സ്വദേശി സഞ്ജിതാ (27)ണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതിനാണ് സംഭം. ബൈക്കില്‍ ഭാര്യുമായി പോകുന്നതിനിടെയാണ് കാറിലെത്തിയ നാലംഗ സംഘം  സഞ്ജിതിനെ വെട്ടിയത്.

കാറിടിച്ച് ബൈക്കില്‍ നിന്നും വീഴ്ത്തിയ സംഘം സഞ്ജിതിനെ വെട്ടുകയായിരുന്നു. തടയാന്‍ ശ്രമിച്ച ഭാര്യക്കും നിസാര പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. നിരവധി ക്രമിനല്‍ കേസുകല്‍ സഞ്ജിതിന്റെ പേരിലുണ്ടെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നില്‍ എസ് ഡി പി ഐയാണെന്ന് ബി ജെ പി ആരോപിച്ചു. നേരത്തെ പ്രദേശത്ത് എസ് ഡി പി ഐ- ബി ജെ പി സംഘര്‍ഷമുണ്ടായിരുന്നതായു ഇവര്‍ അറിയിച്ചു.

 

Latest