Connect with us

Kerala

പാലക്കാട് ഷാജഹാന്‍ വധം; രണ്ട് പേര്‍ പോലീസ് കസ്റ്റഡിയിലെന്ന് സൂചന

കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് പ്രവര്‍ത്തനം തുടങ്ങും.

Published

|

Last Updated

പാലക്കാട് |പാലക്കാട് കുന്നംകാട് സി പി എം പ്രവര്‍ത്തകനായിരുന്ന ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതായി സൂചന. അതേ സമയം കേസ് അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഇന്ന് പ്രവര്‍ത്തിച്ച് തുടങ്ങും. .ഷാജഹാന് വധഭീഷണി ഉണ്ടായിരുന്നതായി കുടുംബം പറയുന്നു.ഒന്നാം പ്രതി ശബരീഷ്, രണ്ടാം പ്രതി അനീഷ്, മൂന്നാം പ്രതി നവീന്‍ എന്നിവര്‍ നേരത്തെ വധഭീഷണി മുഴക്കിയിരുന്നു. ആസൂത്രിതമായ കൊലയ്ക്ക് പിന്നില്‍ ബി ജെ പി ആണെന്നും കുടുംബം ആരോപിക്കുന്നു. ഒരു വര്‍ഷമായി ഷാജഹാനും പ്രതികളും തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നു. ഷാജഹാന്‍ സി പി എം ബ്രാഞ്ച് സെക്രട്ടറിയായ ശേഷമാണ് തര്‍ക്കം തുടങ്ങിയത്.

കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് പ്രവര്‍ത്തനം തുടങ്ങും. പാലക്കാട് ഡി വൈ എസ് പി വി കെ രാജുവിന്റെ നേതൃത്വത്തില്‍ 19 അംഗങ്ങളാണ് സംഘത്തിലുള്ളത്. പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം വ്യക്തമാകാന്‍ കൂടുതല്‍ പേരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഞായറാഴ്ച രാത്രിയിലാണ് ഷാജഹാന്‍ വെട്ടേറ്റ് മരിക്കുന്നത്

പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ പ്രകാരം 8 പ്രതികളാണ് കേസിലുള്ളത്. ശബരീഷ്, അനീഷ്, നവീന്‍, ശിവരാജന്‍, സിദ്ധാര്‍ത്ഥന്‍, സുജീഷ്, സജീഷ്, വിഷ്ണു എന്നിവരാണ് പ്രതികള്‍. ഒന്നാം പ്രതിയും രണ്ടാം പ്രതിയും ചേര്‍ന്നാണ് ഷാജഹാനെ വെട്ടിയത്. മറ്റ് 6 പേര്‍ കൊലയ്ക്ക് സഹായം ചെയ്തു കൊടുത്തുവെന്നും പോലീസ് വ്യക്തമാക്കുന്നു.ഷാജഹാന്റെ ശരീരത്തില്‍ 10 വെട്ടുകള്‍, കഴുത്തിലും കാലിലുമേറ്റ വെട്ടുകള്‍ മരണകാരണം

Latest