Connect with us

Kerala

പാലക്കാട് ശ്രീനിവാസന്‍ വധം; റൗഫുമായി എന്‍ ഐ എ തെളിവെടുപ്പ് നടത്തുന്നു

റൗഫിനെ എന്‍ഐഎ സംഘം പാലക്കാട് എസ്പി ഓഫീസിലെത്തിച്ചു

Published

|

Last Updated

പാലക്കാട് |  ശ്രീനിവാസന്‍ വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ആയിരുന്ന സിഎ റൗഫുമായി എന്‍ഐഎ തെളിവെപ്പ് നടത്തുന്നു. റൗഫിനെ എന്‍ഐഎ സംഘം പാലക്കാട് എസ്പി ഓഫീസിലെത്തിച്ചു.ശ്രീനിവാസന്‍ കൊലപാതകവുമായി ബന്ധപ്പെട്ട ആസൂത്രണം നടന്ന ഇടങ്ങളിലേക്കാണ് റൗഫിനെ കൊണ്ടുപോവുക. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനു ശേഷം നേതാക്കള്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിയത് റൗഫ് ആണെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നത്. നിരോധനത്തിനു ശേഷം വിദേശത്തുനിന്ന് വന്ന ഫണ്ട്‌കൈകാര്യം ചെയ്തത് റൗഫാണെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍

കഴിഞ്ഞദിവസമാണ് പട്ടാമ്പിയിലെ വീട്ടില്‍ നിന്നും റൗഫിനെ അറസ്റ്റ് ചെയ്തത്. ആര്‍എസ്എസ് മുന്‍പ്രചാരകന്‍ ശ്രീനിവാസന്‍ വധക്കേസില്‍ ഗൂഢാലോചനയില്‍ ഉള്‍പ്പെടെ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫിന് പങ്കുണ്ടെന്ന് വിവരങ്ങള്‍ ലഭിച്ച സാഹചര്യത്തില്‍ എന്‍ഐഎ കസ്റ്റഡിയിലുള്ള പ്രതിയെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങും .പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ പ്രതി ഒളിവില്‍ പോയതോടെ ചോദ്യം ചെയ്യല്‍ പോലും നടക്കാതെയായി.