sreenivasan murder palakkad
പാലക്കാട് ശ്രീനിവാസന്‍ വധം; ഒരാള്‍കൂടി അറസ്റ്റില്‍
അറസ്റ്റിലായ സിറാജുദ്ദീന്‍ വിവിധ കൊലക്കേസുകളില്‍പ്പെട്ട പോപ്പുലര്‍ഫ്രണ്ടുകാര്‍ക്ക് ഒളിത്താവളമൊരുക്കിയെന്ന് പോലീസ്

മലപ്പുറം | പാലക്കാട് ആര്‍ എസ് എസ് നേതാവ് ശ്രീനിവാസന്‍ വെട്ടേറ്റ് കൊല്ലപ്പെട്ട കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. മലപ്പുറം സ്വദേശി സിറാജുദ്ദീനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 26 ആയി.
കൊലപാതകം നടത്തുന്നതിന് മുമ്പ് സമീപപ്രദേശത്ത് വെച്ച് നടന്ന ഗൂഢാലോചനയില്‍ സിറാജുദ്ദീന്‍ പങ്കെടുത്തെന്നാണ് പോലീസ് പറയുന്നത്. കൂടാതെ മറ്റ് ഗുരുതര ആരോപണങ്ങളും പോലീസ് ഉന്നയിക്കുന്നു. വിവിധ കൊലക്കേസുകളില്‍പ്പെട്ട പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് സിറാജുദ്ദീന്‍ താമസം ഒരുക്കി, കൊലപാതക ദൃശ്യങ്ങള്‍ പെന്‍ഡ്രവൈല്‍ സൂക്ഷിച്ചു, കൈവെട്ട് കേസിലെ പ്രതികളെ സഹായിച്ചുവെന്നെല്ലാം പോലീസ് പറയുന്നു.
കഴിഞ്ഞ ഏപ്രില്‍ 16 നാണ് ആര്‍ എസ് എസ് പ്രവര്‍ത്തകനായ ശ്രീനിവാസനെ അക്രമികള്‍ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തുന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിനെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമെന്നോണമായിരുന്നു ഈ കൊല.