Connect with us

Kerala

പാലക്കാട് ശ്രീനിവാസന്‍ കൊലക്കേസ്; ഒളിവിലായിരുന്ന പ്രതി പിടിയില്‍

മലപ്പുറം സ്വദേശി ഷഫീഖിനെയാണ് എന്‍ ഐ എ പിടികൂടിയത്. പോപ്പുലര്‍ ഫ്രണ്ട് ഹിറ്റ് സ്‌ക്വാഡിലെ അംഗമായിരുന്ന ഇയാളെ കൊല്ലത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്.

Published

|

Last Updated

പാലക്കാട് | പാലക്കാട്ട് ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. മലപ്പുറം സ്വദേശി ഷഫീഖിനെയാണ് എന്‍ ഐ എ പിടികൂടിയത്. പോപ്പുലര്‍ ഫ്രണ്ട് ഹിറ്റ് സ്‌ക്വാഡിലെ അംഗമായിരുന്ന ഇയാളെ കൊല്ലത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്. കൃത്യത്തിനു ശേഷം ഒളിവില്‍ കഴിയുകയായിരുന്നു ഷഫീഖ്.

2022 ഏപ്രില്‍ 16നാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. മൂന്ന് ഇരുചക്ര വാഹനങ്ങളിലായി എത്തിയ ആറംഗ സംഘം പാലക്കാട് മേലാമുറിയിലെ കടയില്‍ അതിക്രമിച്ചു കയറി അദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ശ്രീനിവാസന്റെ തലയില്‍ മാത്രം മൂന്ന് വെട്ടേറ്റിരുന്നു. ശരീരത്തില്‍ പത്തോളം ആഴത്തിലുള്ള മുറിവുകളും കണ്ടെത്തി.