Kerala
പാലക്കാട്ട് രാഹുലിന് പിന്തുണ; കോണ്‍ഗ്രസ്സ് അപമാനിച്ചതെല്ലാം സഹിക്കുന്നു; പി വി അന്‍വര്‍
ചേലക്കരയില്‍ വിട്ടുവീഴ്ചയില്ല. അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞാലും സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ഥിയെ പിന്‍വലിക്കില്ല.
മലപ്പുറം | കോണ്‍ഗ്രസ്സ് വ്യക്തിപരമായി അപമാനിച്ചതെല്ലാം സഹിക്കുന്നുവെന്ന് പി വി അന്‍വര്‍. പാലക്കാട്ട് ഉപ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സാരഥി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കുമെന്നും അന്‍വര്‍ വ്യക്തമാക്കി.
പാലക്കാട്ടെ സ്വന്തം സ്ഥാനാര്‍ഥിയെ അന്‍വറിന്റെ പാര്‍ട്ടി പിന്‍വലിച്ചു. കണക്കു തീര്‍ക്കേണ്ട വേദിയല്ലിതെന്ന് അന്‍വര്‍ പറഞ്ഞു.
അതേസമയം, ചേലക്കരയില്‍ വിട്ടുവീഴ്ചയില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞാലും സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ഥിയെ പിന്‍വലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
---- facebook comment plugin here -----