Kerala
പാലക്കാട് മൂന്ന് വയസുകാരിക്കുനേരെ ലൈംഗികാതിക്രമം; 72കാരന്‍ അറസ്റ്റില്‍
അന്യസംസ്ഥാന തൊഴിലാളിയുടെ കുഞ്ഞിനുനേരെയാണ് അതിക്രമം നടന്നത്.

പാലക്കാട്| പാലക്കാട് നടുപ്പുണിയില്‍ മൂന്ന് വയസുകാരിയ്ക്കുനേരെ ലൈംഗികാതിക്രമം. ഇതര സംസ്ഥാന തൊഴിലാളിയുടെ കുഞ്ഞിനുനേരെയാണ് അതിക്രമം നടന്നത്. സംഭവത്തില്‍ വില്ലൂന്നി സ്വദേശിയായ 72 കാരനെ കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് പുലര്‍ച്ചെ അഞ്ചര മണിയോടെയായിരുന്നു സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. മാതാപിതാക്കള്‍ക്കൊപ്പം റോഡരികില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ പ്രതി എടുത്തുകൊണ്ടുപോകുകയായിരുന്നു. ശേഷം 50 മീറ്ററോളം ദൂരേയ്ക്ക് കൊണ്ടുപോയാണ് ലൈംഗികാതിക്രമം നടത്തിയത്. കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
---- facebook comment plugin here -----