Connect with us

Kerala

പാലക്കാട് ഇന്ന് പോളിംഗ് ബൂത്തില്‍ ; വോട്ടെടുപ്പ് തുടങ്ങി

രാവിലെ മുതല്‍ പോളിംഗ് കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ വോട്ടര്‍മാരുടെ വലിയ വരി രൂപപ്പെട്ടിട്ടുണ്ട്

Published

|

Last Updated

പാലക്കാട് |  പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ഇന്ന് തിരഞ്ഞെടുപ്പ് . രാവിലെ ഏഴിന് വോട്ടെടുപ്പ് തുടങ്ങി. ഇതിന് മുന്നോടിയായി മോക് പോളിംഗ് നടന്നു. വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. രാവിലെ മുതല്‍ പോളിംഗ് കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ വോട്ടര്‍മാരുടെ വലിയ വരി രൂപപ്പെട്ടിട്ടുണ്ട് .വോട്ടെടുപ്പിന് ശേഷം ഗവ. വിക്ടോറിയ കോളജിലാണ് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുക. രാഹുല്‍ മാങ്കൂട്ടത്തില്‍ (യു ഡി എഫ്), ഡോ. പി സരിന്‍ (എല്‍ ഡി എഫ്), സി കൃഷ്ണകുമാര്‍ (എന്‍ ഡി എ) ഉള്‍പ്പെടെ പത്ത് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. രാഹുല്‍ മാങ്കൂട്ടത്തിലിന് അപരന്‍മാരായി രണ്ട് പേരുണ്ട്.

 

നാല് ഓക്‌സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ 184 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 1,500ല്‍ കൂടുതല്‍ വോട്ടര്‍മാരുള്ള സ്ഥലങ്ങളിലാണ് ഓക്‌സിലറി ബൂത്തുകള്‍ തയ്യാറാക്കിയത്. ഏഴെണ്ണം പ്രശ്‌നബാധിത ബൂത്തുകളാണ്. അവിടെ കേന്ദ്ര സുരക്ഷാ സേനക്കാണ് ചുമതല. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളാണ് കണ്‍ട്രോള്‍ റൂം. 1,94,706 വോട്ടര്‍മാരാണ് ഇത്തവണയുള്ളത്. ഇവരില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. നാല് ട്രാന്‍സ്ജെന്‍ഡേഴ്സും വോട്ടര്‍ പട്ടികയിലുണ്ട്.
ശക്തമായ ത്രികോണ മത്സരത്തിനാണ് പാലക്കാട്ട് കളമൊരുങ്ങിയത്. സംസ്ഥാന, കേന്ദ്ര സര്‍ക്കാറിന്റെ നേട്ടങ്ങളും കോട്ടങ്ങളും നിരത്തുന്നതിന് പകരം ആളും അര്‍ഥവുമിറക്കിയുള്ള പ്രചാരണത്തില്‍ വിവാദങ്ങള്‍ മാത്രമായിരുന്നു തിളങ്ങിനിന്നത്. 23നാണ് ഫലപ്രഖ്യാപനം

 

Latest