Connect with us

Kerala

പാലക്കാട് നാളെ പോളിംഗ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദപ്രചാരണം

ബുധനാഴ്ച 1,94,706 വോട്ടര്‍മാരാണ് വിധിയെഴുതുന്നത്.

Published

|

Last Updated

പാലക്കാട് | പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി.ഒരു മാസത്തോളം നീണ്ടു നിന്ന വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവില്‍ പാലക്കാട് മണ്ഡലം നാളെ വിധിയെഴുതും.നിശബ്ദ പ്രചാരണിന്റെ ദിവസമായ ഇന്ന് പരമാവധി വീടുകളിലേക്ക് എത്തുക എന്നതാകും മൂന്ന് സ്ഥാനാര്‍ത്ഥികളുടെയും ലക്ഷ്യം.

പാലക്കാട് സ്വന്തമാക്കാനുള്ള പോരാട്ടത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ എങ്കില്‍ യുഡിഎഫ് വിട്ട് സിപിഎമ്മിലേക്ക് വന്ന പി സരിന് തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്.
കൃഷ്ണകുമാറിലൂടെ മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപിയും.

ബുധനാഴ്ച 1,94,706 വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. ആകെ വോട്ടര്‍മാരില്‍ 2306 പേര്‍ 85 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 2445 പേര്‍ 18-19 വയസ്സുകാരും 780 പേര്‍ ഭിന്നശേഷിക്കാരും നാലു പേര്‍ ട്രാന്‍സ്ജെന്‍ഡേഴ്സും ആണ്. 229 പ്രവാസി വോട്ടര്‍മാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് അസൗകര്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേക പരിഗണ നല്‍കിയാണ് ഉപതെരഞ്ഞെടുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്.

പാലക്കാട് ഉപതിരഞ്ഞെടുപ്പിനായുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് പാലക്കാട് വിക്ടോറിയ കോളജില്‍ വെച്ച് നടക്കും. രാവിലെ 11 മണി മുതലാണ് നടപടികള്‍ ആരംഭിക്കുക.വൈകീട്ടോടെ നടപടികള്‍ പൂര്‍ത്തിയാക്കും.

Latest