Connect with us

Kerala

പാലക്കാടിന് നല്ലത് തോന്നും;ജനമനസ് തന്നോടൊപ്പം: പി സരിന്‍

പാലക്കാടിന്റേത് ശരിയുടെയും സത്യത്തിന്റെയും തീരുമാനമായിരിക്കുമെന്നും തികഞ്ഞ വിജയ പ്രതീക്ഷയാണെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി സരിന്‍

Published

|

Last Updated

പാലക്കാട് | പാലക്കാടിന്റേത് ശരിയുടെയും സത്യത്തിന്റെയും തീരുമാനമായിരിക്കുമെന്നും തികഞ്ഞ വിജയ പ്രതീക്ഷയാണെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി സരിന്‍ . ജനങ്ങളെ വെല്ലുവിളിക്കുന്ന എല്ലാ ശീലങ്ങളേയും ഇത്തവണത്തെ തിരഞ്ഞെടുപ്പ് മറുപടി നല്‍കുമെന്നും സരിന്‍ മാധ്യമങ്ങളോട് പറഞ്ഞു

പാലക്കാടിന്റെ ജനാധിപത്യബോധവും മതേതര കാഴ്ചപ്പാടൊക്കെ ഉയര്‍ത്തിപിടിക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. ജനങ്ങള്‍ കൂട്ടത്തോടെ അറിഞ്ഞു ചെയ്യുന്ന വോട്ടായി ഇത്തവണതേത് മാറും. പാലക്കാടിന് നല്ലത് തോന്നുമെന്നും പാലക്കാട് തീരുമാനിക്കുന്നത് ശരിയുടെ സത്യത്തിന്റെ തീരുമാനമായിരിക്കുമെന്നും പാലക്കാട്ടെ ജനങ്ങളുടെ മനസ് തന്നോടൊപ്പം ഉണ്ടാകുമെന്നും പി സരിന്‍ പറഞ്ഞു.

എവിടെ ഉപതെരഞ്ഞെടുപ്പ് നടന്നാലും അഞ്ചു ശതമാനം വരെ പോളിങ് കുറയാറുണ്ട്. എന്നാല്‍, ആ കുറവ് പോലും മറികടന്ന് വോട്ടിങ് ശതമാനം കഴിഞ്ഞ തവണത്തേതിനേക്കാള്‍ കൂടുതല്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒന്നര ലക്ഷത്തിന് മുകളില്‍ വോട്ട് പോള്‍ ചെയ്യപ്പെടും. വിദേശത്ത് നിന്നടക്കമുള്ളവര്‍ വിളിച്ച് വോട്ട് ചെയ്യാനെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

കള്ളവോട്ട് ആരോപണത്തില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ അത് കാര്യമാക്കുന്നില്ല. ഇരട്ട വോട്ടുള്ള ആരും ഇത്തവണ പോളിങ് ബൂത്തില്‍ എത്തില്ലെന്ന ആശ്വാസം ഇത്തവണയുണ്ട്. കളക്ടര്‍ അത്തരമൊരു നടപടി സ്വീകരിച്ചത് നല്ല കാര്യമാണ്. സിപിഎം ഇക്കാര്യം തെളിവ് സഹിതം പരാതിയായി ഉന്നയിച്ചിരുന്നു.70000ത്തില്‍ കുറയാത്ത മനുഷ്യര്‍ ഇടതുപക്ഷത്തിനായി വോട്ട് ചെയ്യുമെന്നും സരിന്‍ പറഞ്ഞു

 

Latest