Kerala
പാലക്കാട് യുവാവിന്റെ മരണം: അപകടമെന്ന കഥക്ക് പിന്നില്‍ പോലീസുകാരന്‍
മാവോയിസ്റ്റ് വിരുദ്ധ ദൗത്യസംഘത്തിലെ അംഗം കൂടിയാണ് ഇയാള്‍.
പാലക്കാട് | വനിതാ ഹോസ്റ്റലിന് സമീപം യുവാവിനെ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അപകടമാണ് മരണ കാരണമെന്ന കഥ ചമച്ചത് പോലീസുകാരന്‍. ഒന്നാം പ്രതിയുടെ സഹോദരനായ റഫീഖ് എന്ന പോലീസുകാരനാണ് അപകടമാക്കിതീര്‍ക്കാന്‍ ഗൂഢാലോചന നടത്തിയത്. മാവോയിസ്റ്റ് വിരുദ്ധ ദൗത്യസംഘത്തിലെ അംഗം കൂടിയാണ് ഇയാള്‍.
പാലക്കാട് പോലീസ് മേധാവിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് റഫീഖിനെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
---- facebook comment plugin here -----