Connect with us

palakkad murder

പാലക്കാട് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി

ബൈക്ക് മോഷണം ആരോപിച്ചായിരുന്നു മര്‍ദനം

Published

|

Last Updated

പാലക്കാട് | ബൈക്ക് മോഷണം ആരോപിച്ച് ജില്ലയിലെ ഒലവക്കോട് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖാ (27)ണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഒലവക്കോട് ഐശ്വര്യ നഗര്‍ കോളനിയില്‍ പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം

. ഒലവക്കോടുള്ള ബാറിന് സമീപം ഒരു കൂട്ടം യുവാക്കളുടെ ബൈക്ക് മോഷണം പോയി. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചത് റഫീക്കാണെന്ന് സംശയം തോന്നിയതാണ് റഫീക്കിനെ വളഞ്ഞിട്ട് മര്‍ദിക്കാനുള്ള പ്രകോപനമായത്. ക്രൂരമായി മര്‍ദനമേറ്റ റഫീക്കിനെ നാട്ടുകാരും പോലീസും ചേര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ പലശ്ശന, ആലത്തൂര്‍, കൊല്ലങ്കോട് സ്വദേശികളായ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

 

Latest